District News
മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി തീരുമാനം
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി യോഗത്തില്‍ 18 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് തീരുമാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി കണ്‍വീനര്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത് പട്ടയ വിതരണം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു. താലൂക്കില്‍ ചങ്ങനാശേരി വില്ലേജില്‍പ്പെട്ട ചങ്ങനാശേരി മുനിസിപ്പാലിറ്റി 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കുന്നുംപുറം താഴ്ച നിവാസികളായ 14 കുടുംബങ്ങള്‍ക്കും പുതൂര്പ്പള്ളിക്കടുത്ത് നാല് കുടുംബങ്ങളും ഉള്‍പ്പെടെ 18 കടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിക്കുന്നതിന് ഭൂമി പതിവ് കമ്മിറ്റി അനുമതി നല്‍കിയത്.
യോഗത്തില്‍ കെ.എസ്. ഹലില്‍ റഹ്മാന്, ജോണി ജോസഫ്, പി.എ. നസീര്‍, കെ.ടി. തോമസ്, ആന്റണി കുന്നുംപുറം, പി.ജി. കുട്ടപ്പന്, ഉഷ എം. ഷാജി, വില്ലേജ് ഓഫീസര്‍ പ്രീതി ഗോപാല്‍ എന്നീ കമ്മിറ്റി അംഗങ്ങളും തഹസില്‍ദാര്‍ നിജു കുര്യന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.പി. അജിമോന്, മഞ്ജുഷ എന്നിവരും പങ്കെടുത്തു.
District News
കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കോട്ടയം ബ്രാഞ്ചില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ദിനം ആഘോഷിച്ചു. തോമസ് ചാഴികാടന് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങള്‍ കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ഫാ. അലക്സ് പ്രായിക്കളം സിഎംഐ, തിരക്കഥാകൃത്ത് സഞ്ജയ് ചെറിയാന്, എന്‍. രമ്യ, എബ്രാഹാം കെ. തോമസ്, വിജു ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: വേമ്പനാട് കായല്‍ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയെ ആലപ്പുഴ ജില്ലയുമായി മുന്‍പ് ജലമാര്‍ഗം ബന്ധിച്ചിരുന്ന ആലപ്പുഴ-ചങ്ങനാശേരി കനാലിലെ മാലിന്യവും പോളയും നീക്കാന്‍ വിപുലമായ പദ്ധതി. ഒന്നാംഘട്ടമായി രാമങ്കരി പഞ്ചായത്തു പരിധിയില്‍ ഒരു കിലോമീറ്റര്‍ ദൂരം കനാലില്‍നിന്നു യന്ത്രസഹായത്തോടെ പോള വാരാന്‍ തുടങ്ങി. ഇതിനായി പഞ്ചായത്ത് 1.12 ലക്ഷം രൂപ അനുവദിച്ചു.
കായല്‍ ശുചീകരണം തുടങ്ങിയതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു ഘട്ടമായി 28.72 ടണ്‍ പ്ലാസ്റ്റിക് കായലില്‍നിന്നു വാരിമാറ്റി. വേമ്പനാട് കായല്‍ വിപുലമായ രീതിയില്‍ ശുചീകരിക്കാനുള്ള വലിയൊരു പദ്ധതി ആലപ്പുഴ ജില്ലാ ഭരണകൂടം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. 188.25 കോടിയുടെ പദ്ധതി വിദഗ്ധരുടെ സമിതിയാണു തയാറാക്കിയത്. ജൈവവേലി, മണ് ബണ്ട്, ജൈവസംരക്ഷണം അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജനം തുടങ്ങി ഒട്ടേറെ പദ്ധതികളാണു വിഭാവനം ചെയ്യുന്നത്.
ഘട്ടംഘട്ടമായി കുട്ടനാടിനെ ജൈവകൃഷിയിലേക്കു മാറ്റാനും പദ്ധതി നിര്‍ദേശിക്കുന്നു. നെല്ല്, മത്സ്യം, താറാവ്, പച്ചക്കറി, ഭക്ഷ്യവിളകള്‍ എന്നിങ്ങനെ ബഹുവിഭവകൃഷി ആരംഭിക്കാനും കാര്‍ഷിക കലണ്ടറിനു രൂപം നല്‍കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന കൃഷിരീതി തുടങ്ങാനുമാണു മറ്റൊരു നിര്‍ദേശം.
ലവണാംശം കുറയ്ക്കാനും മലിന ജലം കളയാനും വടയാറിനെ വഴിതിരിച്ച് വെള്ളം എത്തിക്കാനും നിര്‍ദേശിക്കുന്നു. കിഴക്കന്‍ പ്രളയത്തെ ചെറുക്കാനുള്ള സാധ്യതകളും ആരായുന്നു.
District News
കോട്ടയം: ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശ സൈക്ലത്തോൺ നടത്തി.
കോട്ടയം ഈസ്റ്റ് സിഐ ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ അന്നമ്മ ഏബ്രഹാം, ഗൈഡ് ക്യാപ്റ്റൻ ഫ്രിങ്കിൽ ജോസഫ്, റോവർ സ്കൗട്ട് ലീഡർ സിജു ഇട്ടിച്ചെറിയ എന്നിവർ നേതൃത്വം നൽകി.
District News
കോട്ടയം: ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പേവിഷബാധ ബോധവത്കരണ കാമ്പയിൻ നടത്തും. പേവിഷബാധയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാതല ഉദ്ഘാടനം കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നാളെ നടക്കും. രാവിലെ 10ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിക്കും.
കാമ്പയിന്റെ ലക്ഷ്യം
* സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ്ക്കൾ പെരുകുന്നത് തടയുന്നതിനായി സ്കൂൾ പരിസരം ശുചീകരിച്ച് ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കൽ.
* രോഗം പരത്തുന്ന മൃഗങ്ങൾ, പകരുന്ന രീതി എന്നിവയേക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തൽ.
* മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവ ഏറ്റാൽ രക്ഷിതാക്കളേയോ അധ്യാപകരേയോ ഉടനടി വിവരമറിയിക്കാൻ കുട്ടികളെ പ്രാപ്തരാക്കൽ.
* സ്കൂളിലേക്കു വരുന്ന വഴിയിൽ തെരുവുനായ ആക്രമിച്ചാൽ നിർബന്ധമായും സ്കൂൾ ടീച്ചറോട് പറയേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തൽ.
* പ്രഥമശുശ്രൂഷ നൽകിയശേഷം എത്രയും വേഗം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു വാക്സിൻ നൽകൽ.
* സ്കൂളിൽ പ്രഥമശുശ്രൂഷ കിറ്റ് കരുതേണ്ടതിന്റെയും അതിൽ കൈയുറ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തൽ.
District News
പേരൂര്‍ക്കട: സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയവര്‍ പിടിയില്‍. വലിയവിള ചെറിയകൊണ്ണി സ്വദേശി അനില്‍ബാബു, കൂട്ടുപ്രതി പേരൂര്‍ക്കട മുക്കോലയ്ക്കല്‍ സ്വദേശി കൃഷ്ണന് എന്നിവരാണ് പിടിയിലായത്. അണ്ടര്‍ സെക്രട്ടറിയാണെന്നു ധരിപ്പിച്ചു പലരില്‍ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. ഫോര്‍ട്ട് സിഐ ശിവകുമാര്‍, എസ്ഐമാരായ വിനോദ്, ശ്രീകുമാര്‍, സുരേഷ്, എസ്സിപിഒ ശ്രീജിത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
ചങ്ങനാശേരി: മഴയെത്തുടര്‍ന്ന് വെള്ളം കയറിയതുമൂലം ഒരു മാസത്തിനിടെ മൂന്നാം തവണ തുരുത്തി -മന്നത്തുകടവ് റോഡില്‍ യാത്ര തടസപ്പെട്ടു. ഇളങ്കാവ്, അമ്പലക്കോടി, മന്നത്തുകടവ് പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡിലെ മാലിന്യം കലര്‍ന്ന വെള്ളക്കെട്ടിലൂടെ നീന്തിയാണ് ആളുകള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
തൊട്ടടുത്തുള്ള തരിശുപാടത്ത് സാമൂഹികവിരുദ്ധര്‍ നിക്ഷേപിച്ച കുട്ടികളുടെ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മലിനജലത്തിലൂടെ നടക്കുന്നതുമൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടുമോ എന്ന ആശങ്കയിലാണ് ജനം.
ഇവിടെയുള്ള കുളത്തിന്റെ വശത്ത് മണ്ണിട്ടുയര്‍ത്തിയത് മൂലം റോഡിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. ഗതാഗതം സ്തംഭിച്ചതുമൂലം പ്രദേശവാസികള്‍ക്ക് രോഗികളെ ആശുപത്രിയില്‍പ്പോലും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വാഴപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള റോഡിന്റെ ഭാഗമുയര്ത്തി കലുങ്ക് നിര്‍മിച്ച ശേഷം വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാന്‍ ഓട നിര്‍മിച്ചെങ്കിലേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ. ഒപ്പം, കുറിച്ചി പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡിന്റെ ഭാഗവും ഉയര്‍ത്തി പണിയണം.
തുരുത്തി-മന്നത്തുകടവ് റോഡ് അടിയന്തരമായി ഉയര്‍ത്തിപ്പണിത് തോട്ടിലേക്ക് വെള്ളമൊഴുകാന്‍ സംവിധാനമൊരുക്കണമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. സെബിന് എസ്. കൊട്ടാരം ആവശ്യപ്പെട്ടു.
District News
ഉദയനാപുരം: കനത്ത മഴയെത്തുടർന്ന് ഒരുമാസത്തിനിടയിൽ മൂന്നാം തവണയും ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വീടുകളിൽ വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി.
വാഴമന - വൈക്കം റോഡ് ഉൾപ്പെടെ ഉൾപ്രദേശത്തെ പല റോഡുകളിലും വെള്ളത്തിൽ മുങ്ങി. വാഴമന പുത്തൻപാലം - കൊടിയാട് റോഡ് 300 മീറ്ററിലധികം ദൂരം വെള്ളത്തിൽ മുങ്ങി.റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാത്ത സ്ഥിതിയാണ്.
കനത്ത മഴയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതും വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ്. മൂവാറ്റുപുഴയാർ പലയിടങ്ങളിലും കരകവിഞ്ഞതോടെ വടയാർ, വാഴമന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈക്കത്ത് പലയിടങ്ങളിലായി 200 വീടുകൾ വെള്ളകെട്ടിലാണ്.
ഉദയനാപുരം പഞ്ചായത്തിൽ പടിഞ്ഞാറേക്കര, വൈക്കപ്രയാർ, മുട്ടുങ്കൽ, കൊടിയാട്,തലയാഴം -വെച്ചൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയതിനെത്തുടർന്ന് പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്.
ജലനിരപ്പ് വീണ്ടും ഉയർന്നാൽ ശനിയാഴ്ചയോടെ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.
District News
കടുത്തുരുത്തി: കല്ലറ മുണ്ടാറിലെ വെള്ളക്കെട്ടിനു പരിഹാരമില്ല. ഒരു മാസമായി ഇവിടെ ജനജീവിതം ദുഷ്കരമായി തുടരുന്നു. കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും രണ്ടാം വാര്‍ഡിലെ കുറച്ചു ഭാഗവും ചേര്‍ന്ന് വെള്ളത്താല്‍ ചുറ്റപ്പെട്ട അപ്പര്‍കുട്ടനാടിന്റെ ഭാഗമായ പ്രദേശമാണ് മുണ്ടാര്‍. മുണ്ടാറിന് ചുറ്റുമുള്ള കരിയാറിലും കെവി കനാലിലും മറ്റു തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്.
മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡിലെ മുണ്ടാര്‍-110 പാലം മുതല്‍ കളത്തറ പാലംവരെയുള്ള നാലു കിലോമീറ്റര്‍ ദൂരം വെള്ളം കയറി മുങ്ങി. ചെറിയ റോഡുകളും വെള്ളത്തിനടിയിലായി.
തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പലയിടത്തും പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് പാടശേഖരങ്ങള്തന്നെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പാടശേഖരങ്ങളിലെ ബണ്ടുകളിലും മറ്റ് കരപ്രദേശങ്ങളിലുമാണ് ഇവിടുത്തെ വീടുകളിലധികവും.
മഴ മാറിയതിനെത്തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞുവന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വീടുകളില്‍ വീണ്ടും വെള്ളം കയറി. മഴ കുറഞ്ഞാല്‍പോലും വെള്ളം പൂര്‍ണമായും ഇറങ്ങാന്‍ ദിവസങ്ങള്‍ കഴിയണം.
മുണ്ടാര്‍ ഒന്നാം ബ്ലോക്കിലെ താമസക്കാരനായ ആറാം നമ്പര്‍ വീട്ടില്‍ കെ.ഉദയകുമാറും കുടുംബവും കഴിഞ്ഞ 29ന് വടയാറിലുള്ള സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയതാണ്. ആദ്യതവണ കയറിയ വെള്ളം ഇറങ്ങിയ സമയത്ത് ചെളിയും മണ്ണും നിറഞ്ഞ വീട് കഴുകി വൃത്തിയാക്കി. വീട്ടിലേക്ക് തിരികെ വരാമെന്നു കരുതിയിരിക്കെ മഴ വീണ്ടും ശക്തമാവുകയും വീട് വെള്ളത്തിലാകുകയും ചെയ്തു. ഇതു മൂന്നാം തവണയാണ് ഒരു മാസത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതെന്ന് ഉദയകുമാര്‍ പറഞ്ഞു.
മുണ്ടാറിൽ ഇരുനൂറിലധികം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ പ്രതിസന്ധി നേരിടുന്നത്. നൂറിലധികം കുടുംബങ്ങളും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറിയിരിക്കുകയാണ്. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും കോഴി, താറാവ് എന്നിവയുള്ളവരും അടുത്ത പ്രദേശത്ത് ബന്ധുക്കളില്ലാത്തവരുമാണ് ഇവിടെ താമസിക്കുന്നതെന്ന് നടുത്തറയില്‍ അരുണ്‍ പറഞ്ഞു. വീടിനകത്ത് വെള്ളം കയറിയതിനാല്‍ പലരും പുറംബണ്ടിലെ ഉയരമുള്ള ഭാഗങ്ങളില്‍ താത്കാലിക കുടിലുകള്‍ കെട്ടിയാണ് കഴിയുന്നത്.
പരിഹാരം വേണം
പുല്ലും പായലും പോളയും മരങ്ങളും വീണു കിടക്കുന്നതിനാല്‍ തോടുകളിലെയും പുഴകളിലെയും നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വേമ്പനാട്ട് കായലിലേക്കാണ് ഇവിടെനിന്ന് വെള്ളം ഇറങ്ങിപ്പോകേണ്ടത്. അടിയന്തരമായി തോടുകളിലെ പുല്ലും പായലും നീക്കി ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം ഇറങ്ങാന്‍ കാലതാമസം നേരിടുമെന്ന് ബിനോയ്ഭവനില് പി.ജി. വാസുദേവന്‍ പറഞ്ഞു.
പല പാടശേഖരങ്ങളുടെയും പുറംബണ്ടുകള്‍ തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടുണ്ട്. പാടശേഖരങ്ങളുടെ പുറംബണ്ട് ഉയരംകൂട്ടി ബലപ്പെടുത്തുന്നതിനൊപ്പം തോടുകളിലെ നീരൊഴുക്കും സുഗമമക്കിയാല് മാത്രമേ വീടുകളില്‍ വെള്ളം കയറുന്നത് തടയാനാകൂ.
എന്നാല്‍ മാത്രമേ ഇക്കൊല്ലം വര്‍ഷകൃഷി നടത്താനും സാധിക്കുകയുള്ളൂവെന്ന് പുത്തന്‍പുരയില്‍ പ്രമീള പറയുന്നു. ഇതിനായി സര്‍ക്കാരും കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളും ഇടപെടണമെന്നും ആവശ്യമുയർന്നു.
District News
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ലഹരി മാഫിയകളെ അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ്സ്റ്റേഷൻ മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, പി.എ. സലിം, പ്രഫ. റോണി കെ. ബേബി, ജിജി അഞ്ചാനി, അഡ്വ. ജി രാജ്, ഷിൻസ് പീറ്റർ, സുനിൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടയം: ബിസിഎം കോളജില്‍നിന്നു ഡിഗ്രി, പിജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഡെന്റ്കെയര്‍ ദന്തല്‍ ലാബ് ചെയര്മാന് ജോണ്‍ കുര്യാക്കോസ് നിര്‍വഹിച്ചു.
കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്ര, കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, ഡോ. ടി.എം. ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. അന്നു തോമസ്, പ്രിയ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നിരണം: വിശുദ്ധ തോമ്മാശ്ലീഹയുടെ പാദസ്പര്ശത്താല് അനുഗ്രഹീതമായ നിരണം മാർത്തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടത്തും. രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന: പ്രോട്ടോ സിഞ്ചള്ളൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട്.
മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. 12.45ന് എടത്വാ ഫൊറോനയില്‍നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. പ്രാർഥന: ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം: റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി.
നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധകുര്‍ബാന, സന്ദേശം: വികാരി ജനറാള്‍ മോൺ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജയിംസ് മാളേയ്ക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ.
ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഉച്ചകഴിഞ്ഞു ഒന്നിന് ചങ്ങനാശേരി അതിരൂപത യുവദീപ്തി- എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള തീര്‍ഥാടനം എത്തിച്ചേരും. പ്രാർഥന, സന്ദേശം: ഡയറക്ടര്‍ റവ.ഡോ. സാവിയോ മാനാട്ട്, തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. വൈകുന്നേരം മൂന്നിന് കൊടിയിറക്ക്.
റെക്ടര്‍ ഫാ. ജോര്‍ജ് മൂലംകുന്നം, ഫാ. ജോര്‍ജ് വല്ലയില്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജോ ജോസ് പയ്യപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
District News
ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റില്‍ സിവില്‍ സപ്ലൈസ് ഉദ്യാഗസ്ഥന് ചമഞ്ഞ് തട്ടിപ്പു നടത്തിയയാള്‍ അറസ്റ്റിലായി. നെടുങ്കണ്ടം അമ്പലപ്പാറ കുഴിവിള വീട്ടില്‍ മനു ദശരഥന് (45) ആണ് അറസ്റ്റിലായത്.
ചങ്ങനാശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോള്‍സെയില്‍ കടയിലെത്തി സിവില്‍ സപ്ലൈസ് ഉദ്യാഗസ്ഥനാണെന്നും കുടുംബശ്രീ പ്രവര്‍ത്തര്‍ക്ക് വിതരണം ചെയ്യാനെന്നു ധരിപ്പിച്ച് 1,250 കിലോ പഞ്ചസാരയും 29 ചാക്ക് അരിയും 10 പെട്ടി വെളിച്ചെണ്ണയും ഉള്‍പ്പെടെ 2,19,775 രൂപയുടെ സാധനങ്ങള്‍ കൈപ്പറ്റിയശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു.
കടയുടമ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ജെ. മംഗലപ്പള്ളി,
ചങ്ങനാശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജെ. സന്ദീപ്, ജൂണിയര്‍ സബ് ഇന്‍സ്പക്ടര്‍ ആര്.പി. ടിനു, സബ് ഇന്‍സ്പെക്ടര്‍മാരായ രാജ് മോഹന്‍, ആന്റണി മൈക്കിള്‍, സീനിയര്‍ സിപിഒ തോമസ് സ്റ്റാന്‍ലി, നിയാസ്, വിനീഷ് മോന് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുളന്തുരുത്തി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ പിടികൂടിയത്.
ഇയാള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകള്‍ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
District News
ഏറ്റുമാനൂർ: ബാറിലെ വാക്കുതർക്കത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പേരൂർ ഇഞ്ചിക്കാല വീട്ടിൽ മുഹമ്മദ് റാഫി(41)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11നു വൈകുന്നേരം തവളക്കുഴിയിലെ ബാർ ഹോട്ടലിനു സമീപം റോഡരികിൽവച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദിക്കുകയും ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ ഇൻസ്പെക്ടർ എ.എസ്. അൻസൽ, എസ്ഐമാരായ അഖിൽദേവ്, മനോജ് കെ.കെ, എസ്സിപി ഒമാരായ ജിജോ, ജോമി, സുനിൽ കുര്യൻ, സിപിഒമാരായ അനീഷ് വി.കെ, അജിത് എം. വിജയൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാന് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗാന്ധിനഗർ ഉണ്ണി ഈശോ പള്ളിക്കു സമീപത്തുനിന്നാണ് എംഡിഎംഎ വിൽപ്പനക്കാരായ മാഞ്ഞൂർ കാരിവേലിപ്പറമ്പിൽ സനീഷ്(38), ആർപ്പൂക്കര മുളയ്ക്കൽ വീട്ടിൽ അനൂപ് (30), ആർപ്പൂക്കര തടത്തിൽപറമ്പിൽ നൗഫൽ എന്നിവരെ ജില്ലാ ഡാൻസാഫ് ടീമുംഗാന്ധിനഗർ പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളിൽനിന്ന് 04.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
District News
ചങ്ങനാശേരി: വനിതാ കമ്മീഷന് ജില്ലാ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ആകെ 90 പരാതികളാണ് പരിഗണനയ്ക്കുവന്നത്. ഒരെണ്ണത്തില്‍ ജാഗ്രതാസമിതിയുടെ റിപ്പോര്‍ട്ട് തേടി.
76 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. ഒരു പുതിയ പരാതി പരിഗണിക്കുകയും മറ്റൊരു പരാതിയില്‍ കൗണ്‍സലിംഗിന് നിര്‍ദേശിക്കുകയും ചെയ്തു. അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രന്, സി.എ. ജോസ്, കൗണ്‍സലര്‍മാരായ ബിന്റുമോള് കെ. ജോസഫ്, എ. സായുജ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
District News
കുറിച്ചി: പഞ്ചായത്തിലെ യുവരശ്മി കലുങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിര്‍മിക്കുന്നത്.
പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ ജനങ്ങള്‍ക്കും കുറിച്ചി ഹോമിയോ കോളജ്, പാത്താമുട്ടം എന്‍ജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലേക്കും പനച്ചിക്കാട്, വാകത്താനം, ഞാലിയാകുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്ന ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ വഴി. അപ്രോച്ച് റോഡിന്റെ നിര്‍മാണവും ഓടയുടെ പൂര്‍ത്തീകരണവുമാണ് ഇനി നടക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. വലിയ ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ റോഡിലൂടെ കടത്തിവിടുന്നുണ്ട്. ശക്തമായ മഴ തുടരുന്നില്ലെങ്കില്‍ അപ്രോച്ച് റോഡുകള്‍ ബലപ്പെടുത്തിക്കൊണ്ട് പൂര്‍ണതോതില്‍ വാഹന ഗതാഗതം ഒരാഴ്ചകൊണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് പറഞ്ഞു.
കലുങ്ക് നിര്‍മാണത്തോടൊപ്പം ഓടനിര്‍മാണവും അപ്രോച്ച് റോഡ് ഉയര്‍ത്തലും സാധ്യമായതോടെ പഴയ കലുങ്കിന്റെ പടിഞ്ഞാറു ഭാഗത്തെ വെള്ളക്കെട്ടിനും ഗതാഗതം തടസത്തിനും ശാശ്വത പരിഹാരമാകുമെന്നാണു പ്രതീക്ഷ. കലുങ്കിന്റെ അടിഭാഗം ആഴം കൂട്ടി നിര്‍മിച്ച് ചെലാറ കൂമ്പാടി തോട്ടിലെ ഒഴുക്ക് സുഗമമാക്കിയതിനാല്‍ ആറാം വാര്‍ഡിലെ ചേലച്ചിറ നഗറിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
District News
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും മലയാള വായനശീലം വളര്‍ത്താന്‍ സ്കൂളുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐഎസ്സി സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എക്സലന്‍ഷ്യ -2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ടോമി ഇലവുങ്കല്‍, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ്, ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരാംകുഴി,
പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ, വൈസ് പ്രിന്‍സിപ്പല്‍ എലിസബത്ത് റെജി, പിടിഎ പ്രസിഡന്റ് ഡോ. ജോബിന് എസ്. കൊട്ടാരം, സുനില്‍ തോമസ്, ഷാലിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്ലസ് വണ്‍ പ്രവേശനോത്സവവും പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.
District News
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിയിലെ ഓട നിര്‍മാണം കഴിഞ്ഞ് റോഡ് തുറന്നയുടനെ ജല അഥോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുഴിക്കല്‍ തുടങ്ങി. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കും പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനും വേണ്ടിയാണ് വിചിത്രമായ റോഡ് പൊളിക്കല്‍ നടക്കുന്നത്.
പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിന്റെ തുടക്കത്തില്‍ വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ഓടനിര്‍മാണം നടത്തിയതിനെതിരേ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അധികാരികള്‍ ഇടപെട്ടാണ് ഓടനിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തതിനു പിന്നാലെ റോഡ് വീണ്ടും പൊളിച്ചത് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അഥോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
പൈപ്പ് സ്ഥാപിക്കുന്നതിനായി 300 മീറ്ററോളം ദൂരമാണ് കുത്തിപ്പൊളിച്ചത്. തെങ്ങണ-പെരുമ്പനച്ചി ഭാഗത്തേക്കുള്ള ജലവിതരണം ഭാഗികമായി തടസപ്പെടുമെന്നും ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ഓടയുടെ വശത്തെ കോണ്‍ക്രീറ്റിംഗിനു മുന്നോടിയായി പുതിയ പൈപ്പ് ഇടാനാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും അവരുടെ കരാറുകാരനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ജല അഥോറിറ്റി പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോണ്‍ക്രീറ്റിംഗ് നടത്തിയതാണ് പ്രശ്നമായതെന്നാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
District News
ചങ്ങനാശേരി: വിമാനം പറത്താന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നുവരാം. ആകാശത്തോളം ഉയരെ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് യുവപൈലറ്റ് മേഘന ജോജന്‍ തോമസ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മേഘന ജോജന്‍ തോമസിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിദ്യാര്‍ഥികള്‍ തെല്ലും പതറിയില്ല. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ അവരുടെ മനസുകളും ആകാശംമുട്ടെ ഉയര്‍ന്നുപറന്നു. വ്യോമയാന മേഖലയില്‍ നിലവിലുള്ള വിവിധ തൊഴിലവസരങ്ങളും പ്രത്യേകിച്ച് പൈലറ്റ് ആകുന്നതിന് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മേഘന വിദ്യാര്‍ഥികളുമായി പങ്കുവച്ചു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്പ്പെട്ട മീറ്റ് ദി ലൂമിനറി പരിപാടിയിലാണ് മേഘന ജോജന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി സംവദിച്ചത്. വ്യോമയാന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ധൈര്യം, അര്‍പ്പണബോധം, കഠിനപരിശ്രമം എന്നിവയുള്ളവരായിരിക്കണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേ നേടിയെടുക്കാവുന്ന തൊഴിലാണിതെന്നും മേഘന പറഞ്ഞത് വിദ്യാര്‍ഥികളില്‍ ആവേശമുണര്‍ത്തി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയം നേടിയ 25 മഹനീയ വ്യക്തികളെ വിദ്യാര്‍ഥികളുടെ മുന്പില് അവതരിപ്പിക്കുന്ന പരിപാടിയാണ് മീറ്റ് ദി ലൂമിനറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, അധ്യാപകരായ എം.ജെ. സിനോമോന്, ആശ ആന്റണി എന്നിവര്‍ പ്രശംഗിച്ചു.
അടുത്തതായി ഡല്‍ഹി നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രഫസറായ അരുള്‍ ജോര്‍ജ് സ്കറിയയുടെ പ്രഭാഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.